Platinum Jubilee 75 Logo
OFFICIAL PORTAL • 1951 – 2026

ഹയർ സെക്കൻ്ററി സ്കൂൾ പനങ്ങാട്

അക്ഷരവെളിച്ചത്തിൻ്റെ 75 വർഷങ്ങൾ പിന്നിടുന്ന പനങ്ങാട് സ്കൂളിൻ്റെ ഔദ്യോഗിക വെബ് പോർട്ടലും പ്ലാറ്റിനം ജൂബിലി പ്രത്യേക പതിപ്പും.

1951 Established
75 Yrs Platinum Jubilee
08063 School Code
ഹയർ സെക്കൻ്ററി സ്കൂൾ പനങ്ങാട് - പി.ഒ. പനങ്ങാട് - 680 665, തൃശൂർ
🏛️ Saga 75 • Heritage Campus
📍 P.O. Panangad – 680 665, Sreenarayanapuram, Thrissur Code: 08063
Official Portal • Overview

വിദ്യാലയ മികവിൻ്റെ 75 വർഷങ്ങൾ

1951
🏛️

ചരിത്രത്തുടക്കം

ശ്രീനാരായണപുരം പഞ്ചായത്തിൽ അറിവിൻ്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകി സ്ഥാപിതമായ വിദ്യാലയം.

75 Years
✨

പ്ലാറ്റിനം ജൂബിലി (Saga 75)

ഏഴ് പതിറ്റാണ്ടിലേറെയായി പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് ദിശാബോധം നൽകിയ സാരസ്വതസങ്കേതം.

5 – +2
🎓

സമഗ്ര വിദ്യാഭ്യാസ കേന്ദ്രം

UP, High School വിഭാഗങ്ങളും സയൻസ്, കൊമേഴ്സ് സ്ട്രീമുകളുള്ള Higher Secondary വിഭാഗവും.

Platinum Jubilee Special

75 വർഷങ്ങളുടെ അഭിമാനഗാഥ

അക്ഷരവെളിച്ചം പകർന്ന ഏഴ് പതിറ്റാണ്ടുകൾ...
അറിവിൻ്റെ അനന്തവിഹായസ്സിലേക്ക് തലമുറകൾക്ക് ചിറകേകിയ മഹത്തായ സാരസ്വതസങ്കേതം...
മൂല്യബോധത്തിൻ്റെയും മാനവികതയുടെയും ഉത്തമപാഠങ്ങൾ പകർന്നുനൽകിയ വിദ്യാമന്ദിരം...

പ്രിയരേ,

കാലത്തിൻ്റെ കുത്തൊഴുക്കിൽ മായാതെ, തലമുറകളുടെ ഹൃദയങ്ങളിൽ മായാത്ത മുദ്ര പതിപ്പിച്ച്, വിജ്ഞാനത്തിൻ്റെ ദീപശിഖയേന്തി ഹയർ സെക്കൻ്ററി സ്കൂൾ പനങ്ങാട് എഴുപത്തിയഞ്ച് വർഷങ്ങളുടെ മഹത്തായ ചരിത്രസപര്യ പൂർത്തിയാക്കുകയാണ്. 1951-ൽ തുടക്കം കുറിച്ച ഈ അക്ഷരമുറ്റം അനേകം ജീവിതങ്ങൾക്ക് ദിശാബോധം പകർന്നും സ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയുമാണ് കാലത്തിൻ്റെ നെറുകയിൽ അഭിമാനപൂർവ്വം നിലകൊള്ളുന്നത്.

ഇത് കേവലമൊരു വിദ്യാലയത്തിൻ്റെ വാർഷികാഘോഷമല്ല, ഒരു നാടിൻ്റെ വിദ്യാഭ്യാസ ചരിത്രത്തിൻ്റെ ആഘോഷമാണ്. അറിവിൻ്റെ ആദ്യാക്ഷരങ്ങൾ കുറിച്ചുതന്ന ഗുരുശ്രേഷ്ഠരുടെയും ഈ മണ്ണിൽ സ്വപ്നങ്ങൾ നട്ടുവളർത്തിയ വിദ്യാർത്ഥികളുടെയും ഓർമ്മകൾ ഒത്തുചേരുന്ന സ്നേഹസംഗമമാണിത്.

അനുഭവങ്ങളുടെ സമ്പത്തും സൗഹൃദങ്ങളുടെ ഊഷ്മളതയും തലമുറകളുടെ ആത്മബന്ധവും ഒരുമിച്ചുചേരുന്ന ഈ സുവർണ്ണനിമിഷം പനങ്ങാടിൻ്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിലെ അവിസ്മരണീയ അധ്യായമായി മാറട്ടെ.

ഈ മഹത്തായ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനച്ചടങ്ങ് 2026 നവംബർ 15 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് വിദ്യാലയാങ്കണത്തിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വെച്ച് ബഹുമാനപ്പെട്ട യുവജനക്ഷേമ-കായികവകുപ്പ് മന്ത്രി ശ്രീ. ഒ. ജെ. ജനീഷ് നിർവ്വഹിക്കുന്നു.

ഓർമ്മകളുടെ മധുരവും സൗഹൃദങ്ങളുടെ ഊഷ്മളതയും ഗുരുസ്മരണകളുടെ പവിത്രതയും ഒത്തുചേരുന്ന ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷികളാകാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിക്കുന്നു.

In Loving Memory • Visionary Founder

സ്ഥാപക മാനേജർ അനുസ്മരണം

യശഃശരീരനായ പി.കെ. ഭഗീരഥൻ മാനേജർ

യശഃശരീരനായ പി.കെ. ഭഗീരഥൻ മാനേജർ

സ്ഥാപക മാനേജർ • ഹയർ സെക്കൻ്ററി സ്കൂൾ പനങ്ങാട്
ഗുരുദേവൻ ദർശനം നെഞ്ചിലേറ്റി, വിദ്യതൻ പൊൻകതിരുകൾ വിതറി;
ഭഗീരഥൻ തീർത്തൊരു ജ്ഞാനസൗധം, നാടിൻ നന്മയ്ക്കായ് നിത്യസ്മാരകം.

പൂവ്വത്തുംകടവിൽ കൃഷ്ണൻ്റെയും അരയംപറമ്പിൽ ഉണ്ണൂലിക്കുട്ടിയുടേയും മകനായി 1911-ൽ ജനിച്ചു. കൊടുങ്ങല്ലൂർ ബോയ്സ് ഹൈസ്കൂളിലും തൃശൂർ സെൻ്റ് തോമസ് കോളേജിലുമായി വിദ്യാഭ്യാസം പൂർത്തിയാക്കി. "വിദ്യകൊണ്ട് സ്വതന്ത്രരാകുക" എന്ന ശ്രീനാരായണ ഗുരു സന്ദേശം ഉൾക്കൊണ്ട് വളരെ പിന്നോക്കാവസ്ഥയിലായിരുന്ന ശ്രീനാരായണപുരം പഞ്ചായത്തിൽ 1951-ൽ ഹൈസ്കൂൾ പനങ്ങാട് സ്ഥാപിച്ചു. ഇതിനകം പതിനായിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവ് പകർന്ന ഈ വിദ്യാലയം ഹയർസെക്കൻ്ററി തലത്തിൽ എത്തിനിൽക്കുന്നു.

അധ്യാപക പരിശീലനത്തിനായുള്ള കൃഷ്ണ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടും ശ്രീനാരായണപുരം പോളോ തിയ്യറ്ററും (1973) അദ്ദേഹത്തിൻ്റെ സംഭാവനയാണ്. നാടിൻ്റെ വികസന കാര്യങ്ങളിൽ വിശാലമായ കാഴ്ചപ്പാടുണ്ടായിരുന്ന ഭഗീരഥൻ മാനേജർ എല്ലാ നല്ല പ്രവർത്തനങ്ങളുടെയും അമരക്കാരനായിരുന്നു. അങ്ങനെ ഒരു ദേശത്തിൻ്റെ തന്നെ മാനേജരായി അദ്ദേഹം അറിയപ്പെട്ടത് അപൂർവ്വമായ അംഗീകാരം തന്നെയാണ്. പൂവ്വത്തുംകടവ് പാലം നിർമ്മാണ കമ്മിറ്റിയുടെ രക്ഷാധികാരിയായി പ്രവർത്തിച്ച് തൻ്റെ ആത്മാർത്ഥതയും ഊർജ്ജസ്വലതയും സേവനസന്നദ്ധതയും വ്യക്തമാക്കി.

ആ മഹാത്മാവിൻ്റെ ദീപ്തമായ സ്മരണയ്ക്കു മുമ്പിൽ ആയിരം പ്രണാമങ്ങൾ....
Grand Inaugural Ceremony

ഉദ്ഘാടന ചടങ്ങും വിശിഷ്ടാതിഥികളും

✨ ഉദ്ഘാടനം

ശ്രീ. ഒ. ജെ. ജനീഷ്

ബഹു. യുവജനക്ഷേമ - കായിക വകുപ്പ് മന്ത്രി, കേരള സർക്കാർ

2026 നവംബർ 15 ഞായർ ഉച്ചകഴിഞ്ഞ് 2 മണിക്ക് • വിദ്യാലയാങ്കണം
അധ്യക്ഷൻ
ശ്രീ. കെ. കെ. വത്സരാജ്

എം.എൽ.എ., കയ്പമംഗലം

മുഖ്യാതിഥി
ശ്രീ. ടി. കെ. രമേഷ് ബാബു

പ്രസിഡൻ്റ്, മതിലകം ബ്ലോക്ക് പഞ്ചായത്ത്

വിശിഷ്ടാതിഥി
ശ്രീമതി മിനി ഷാജി

പ്രസിഡൻ്റ്, ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത്

വിശിഷ്ടാതിഥി
ശ്രീമതി സുമതി സുന്ദരൻ

പ്രസിഡൻ്റ്, മതിലകം ഗ്രാമപഞ്ചായത്ത്

Organizing Committee

സംഘാടക സമിതി ഭാരവാഹികൾ

മിനി ഷാജിചെയർപേഴ്സൺ
സുനിൽ പി. മേനോൻവർക്കിംഗ് ചെയർമാൻ
ഇ. കെ. ശ്രീജിത്ത്ജനറൽ കൺവീനർ
കെ. കെ. അബ്ദലിട്രഷറർ
ടി. ആർ. രേഖഹെഡ്മിസ്ട്രസ്
കെ. രഘുനാഥ്PTA പ്രസിഡൻ്റ്
ശാലിനി എൻ. എം.MPTA പ്രസിഡൻ്റ്
കമാൽ കാട്ടകത്ത്OSA പ്രസിഡൻ്റ്
അഭിനവ്സ്കൂൾ ചെയർമാൻ